ദുബായ്: റമദാന് മാസത്തില്‍ മൂന്നര ലക്ഷം ഫോണ്‍കോളുകള്‍ കമാന്‍ഡ് റൂമിലും കണ്ട്രോള് റൂമിലും എത്തിയെന്ന് ദുബായ് പോലീസ്. ദുബായ് പോലീസ് ഡെപ്യുട്ടി ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള അല്‍ മുഹൈറിയാണ് ഇക്കാര്യം അറിയിച്ചത്. ലഭിച്ച കോളുകളില്‍ 16042 കോളുകള്‍ അപകടങ്ങളെ കുറിച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
read also:റമദാന് മാസത്തില്‍ പോലും സ്ത്രീകളെ മാംസകഷ്ണങ്ങളായി കാണുന്നവരുണ്ട്, ബംഗ്ലാദേശി യുവതി പറയുന്നു
അമിത വേഗതയില്‍ വാഹനം ഇടിച്ചുണ്ടായ അപകടമാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഡ്രൈവിംഗിലെ അശ്രദ്ധയും കാരണങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments