ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ കത്തി നിന്ന ദിനങ്ങളാണ് കടന്ന് പോയത്. ഇതിനിടെ കേരള കോണ്‍ഗ്രസിന് സീറ്റ് അനുവദിച്ചത് സംബന്ധിച്ച് പല രീതിയിലും കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ രൂക്ഷമാണ്. പ്രശ്നങ്ങളുടെ ആക്കം കുറഞ്ഞ് വരുന്ന സമയത്ത് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായി വി.എം സുധീരനും പി.ജെ കുര്യനും നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സുധീരനും കുര്യനും തനിക്ക് വേണ്ടപ്പെട്ടവരാണെന്നും അതുകൊണ്ട് തന്നെ വിവാദം ഉണ്ടാക്കുന്നതില്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടാണ് താന്‍ ആന്ധ്രയില്‍ പോയത്. രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാതിരിക്കാനായാണ് ആന്ധ്രയില്‍ പോയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. രാജ്യ സഭാ സീറ്റിനെ ചൊല്ലി വി.എം സുധീരനും, പി.ജെ കുര്യനും ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടു കൊടുക്കുന്നതിന് കാരണം ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി താല്പര്യങ്ങളാണെന്നാണ് പി.ജെ കുര്യന് ആരോപിച്ചിരുന്നത്.
Post Your Comments