തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുര്‍ന്നുള്ള തര്‍ക്കം സംസ്ഥാനത്തെ യുഡിഎഫ് മുന്നണിക്കുള്ളില്‍ ശക്തമാകുമ്പോള്‍ സ്ഥാനം ഒഴിയുമെന്ന സൂചനയുമായി കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഈ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണെമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി. വിലക്ക് ലംഘിച്ചുകൊണ്ട് ചിലര്‍ പരസ്യപ്രസ്താവന നടത്തിയതിനെതിരെ നടപടി വേണെമെന്നും ചിലര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.
Post Your Comments