India

കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എസ്‌ഐ രജനീഷ് കുമാര്‍, എഎസ്‌ഐമാരായ രാം നിവാസ്, ജതിന്ദര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ ഹന്‍സ് രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജവാന്‍മാരെ സത്വാരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Also Read : ബി.എസ്‌.എഫിന്റെ ‘ഓപ്പറേഷന്‍ അര്‍ജുനി’ല്‍ പൊറുതിമുട്ടി: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കരഞ്ഞുവിളിച്ച് പാകിസ്ഥാന്‍

റംസാനിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. രാംഗഢ് സെക്ടറിലെ ബാബ ചംബ്ലിയാല്‍ ഔട്ട്‌പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലര്‍ച്ചെ പാക് റേഞ്ചേഴ്‌സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button