തിരുവനന്തപുരം: ഞായറാഴ്ച നടത്താന്‍ ഇരുന്ന ഭാരത് ബന്ദുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. കിസാന്‍ സംഘ് പ്രഖ്യാപിച്ച ബന്ദിലാണ് വ്യാപാരി വ്യവസായി സഹകരിക്കില്ലെന്ന് അറിയിച്ചത്.
നിലനില്‍പ്പിനായി കര്‍ഷകസമൂഹം നടത്തുന്ന സമരങ്ങള്‍ക്ക് സമിതിയുടെ പിന്തുണയുണ്ടെങ്കിലും ഹര്‍ത്താലിന്റെയും ബന്ദുകളുടെയും പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനോടും യോജിപ്പില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പില്‍വന്നശേഷം വ്യാപാര മേഖലയില്‍ ഉണ്ടായ മാന്ദ്യം കാരണം വ്യാപാരി സമൂഹം പ്രതിസന്ധി നേരിടുകയാണ്. ഈദ് അടുത്ത സമയത്ത് നടത്തുന്ന ബന്ദില്‍നിന്ന് കിസാന്‍ മഹാസംഘ് പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Post Your Comments