ഫേസ്ബുക്ക് തുറന്നാല്‍ ഇപ്പോള്‍ നിറയെ പഴയകാല ചിത്രങ്ങളാണ്. കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു ഈ ‘കുത്തിപ്പൊക്കല്‍’ പരിപാടി തുടങ്ങിയിട്ട്. ഫേസ്ബുക്ക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗായിരുന്നു ഇതിന്റെ ആദ്യത്തെ ഇര. പഴയകാല ചിത്രങ്ങളില്‍ കമന്റിടുകയും ലൈക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അവരുമായി സൗഹൃദത്തിലുള്ളവരുടെ ടൈംലെനില് ചിത്രങ്ങള്‍ എത്തും.
read also: മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ
ഇത് ഇടയ്ക്കിടയ്ക്ക് സംഭവിക്കാറുള്ളതാണെങ്കിലും ഇത്ര വ്യാപകമായി കുത്തിപ്പൊക്കല്‍ ഇതാദ്യമാണ്. മലയാളികളില്‍ ഇതില്‍ ആദ്യത്തെ ഇര നടന് പൃഥ്വിരാജാണ്. ഇത് പിന്നീട് മമ്മൂട്ടിയിലേക്കും മോഹന്‍ലാലിലേക്കും ദുല്ഖറിലേക്കുമൊക്കെ പടര്‍ന്നു. സെലിബ്രിറ്റീസിന് മാത്രമല്ല സാധാരണക്കാര്‍ക്കും പഴയകാല ചിത്രങ്ങളുടെ പേരില്‍ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്.
ഇത്തരം കുത്തിപ്പൊക്കലില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു പ്രതിവിധിയുണ്ട്. കുഴപ്പം പിടിച്ച ചിത്രങ്ങളുടെ പ്രൈവസി സെറ്റിങ്സ് മാറ്റി ഒണ്‍ലി മീ ആക്കുക. കുത്തിപ്പൊക്കല്‍ ആഘോഷങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് സുഹൃത്തുക്കള്‍ക്ക് കാണാവുന്ന തരത്തിലാക്കിയാല്‍ മതി. നിസാരമായ ഈ രീതിയില്‍ പ്രശ്നം മറികടക്കാം.
Post Your Comments