ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പ്രമുഖ കായിക താരത്തിനെ സസ്പെന്‍ഡ് ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സഞ്ജിത ചാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് നടപടി. അനബോളിക് സ്റ്റീറോയ്ഡ്, ടെസ്റ്റൊസ്റ്റിറോണ്‍ എന്നിവയുടെ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്.
ഇതേതുടര്‍ന്ന്, അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കുറ്റക്കാരിയാണെന്നു തെളിഞ്ഞാല്‍ സഞ്ജിത നാലു വര്‍ഷത്തേക്കു വിലക്ക് നേരിടേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന് അറിയിച്ചു. ഗോള്ഡ്കോസ്റ്റില് ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണം നേടിയിരുന്നു.
Post Your Comments