ന്യൂഡല്‍ഹി: 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതകം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 10 കോടി പുതിയ ഗ്യാസ് കണക്ഷന്‍ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് ഇത് നാലാം വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സന്ദര്‍ഭത്തിലാണ് പുതിയ വാഗ്ദാനവുമായി മോദി രംഗത്തെത്തുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നേടിയ നേട്ടങ്ങുടെ തിളക്കവുമായാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നാണ് മോദി സര്‍ക്കാരിന്റെ പക്ഷം. സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന ഒരു പിടി പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിക്കുകയും തടസമില്ലാതെ തുടര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. ശുചീകരണത്തിന് മുന്‍ഗണന നല്‍കി സ്വച്ഛ് ഭാരത്, നമാമി ഗംഗ, മോദി കെയര്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ, ഉജ്ജ്വല പദ്ധതി, ആയുഷ്മാന്‍ ഭാരത് , ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി വികസന പദ്ധതിയുടെ ഒരു നീണ്ട നിര തന്നെ അവതരിപ്പിച്ച് വിജയത്തിലെത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
ഇതില്‍ നല്ലൊരു പങ്കും സാധാരണക്കാരായ ജനങ്ങള്‍ക്കും ഗ്രാമങ്ങളിലെ പാവങ്ങളായ ജനങ്ങള്‍ക്കും സഹായകരമായതാണെന്ന് തെളിഞ്ഞ സംഗതിയാണ്. നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ മികച്ച പ്രവര്‍ത്തം തന്നെയെന്ന് കേന്ദ്രസര്‍ക്കാരിന്റേത് എന്ന് നിക്ഷ്പക്ഷം പറയാം.
Post Your Comments