Kerala

എല്‍ഡിഎഫ് പരസ്യങ്ങള്‍ക്കുവേണ്ടി യുഡിഎഫിന്റെ വികസനങ്ങള്‍ കടമെടുക്കേണ്ട ഗതികേടില്‍: ഉമ്മന്‍ചാണ്ടി

കോട്ടയം: ഇടത് സര്‍ക്കാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങളുടെ പരസ്യം തയാറാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികസനങ്ങള്‍ കടമെടുക്കേണ്ട ഗതികേടിലാണെന്ന് തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ അടിയന്തരമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വികസന നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പരസ്യങ്ങളില്‍ മാത്രം ഒതുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലമെന്നും പരസ്യങ്ങളില്‍ അവകാശപ്പെടുന്ന വികസന പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തന്നെ  പൂര്‍ത്തിയാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയായിരുന്നു അദ്ദേഹം ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button