ബംഗളൂരു: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് സര്‍ക്കാരിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്. അതിന് ശേഷം മാത്രമെ മന്ത്രിസഭാ വിഭജനം സാധ്യമാവുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വകുപ്പുകള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.നിലവിലെ സ്ഥിതി അനുസരിച്ച് കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെ.ഡി.എസിന് 12 മന്ത്രിമാരെയുമാണ് ലഭിക്കാനാണു സാധ്യത.
also read ; ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ജനങ്ങള്‍ തള്ളിക്കളയും : അരുൺ ജയ്റ്റ്ലി
Post Your Comments