സലാല: ഒമാനിലും യെമനിലും കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലി കൊടുങ്കാറ്റായി മാറി. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനാണ് സാധ്യത.
also read: യുഎഇയിൽ കാലാവസ്ഥാ മാറ്റം ; മഴയ്ക്ക് സാധ്യത
സലാലയില്‍ നിന്നും ആയിരം കിലോ മീറ്റര്‍ അകലെ അറബിക്കടലിലാണിപ്പോള്‍ ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയോ ശനിയാഴ്ച രാവിലെയോടെയോ ചുഴലിക്കാറ്റ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റർ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments