കോഴിക്കോട്: പനി പടരുന്നതിന് പിന്നിൽ നിപ്പാവൈറസ് ആണെന്ന് കണ്ടെത്തിയതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പനി പടരാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. വവ്വാല്, മറ്റ് പക്ഷികള്‍ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ എന്നിവ ഭക്ഷിക്കരുത്. വവ്വാൽ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് തുടങ്ങിയവയൊന്നും തന്നെ കുടിക്കരുത്.
Read Also: ട്രെയിന്‍ ഗതാഗത നിയന്ത്രണം : രണ്ട് മണിക്കൂര്‍ വൈകിയോടും
രോഗികളുടെ ശരീര ശ്രവങ്ങളില്‍ നിന്ന് ഈ രോഗം പടരുന്നതിനാൽ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുമ്പോൾ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്പര്‍:0495 2376063
Post Your Comments