Latest News

അലംഭാവം കാണിക്കുന്നവരെ അലര്‍ട്ട് ചെയ്യിക്കുക മനുഷ്യാവകാശ കമ്മീഷന്റെ കടമ- ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ്

കൊല്ലം•അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ അലര്‍ട്ട് ചെയ്യുക എന്നത് മനുഷ്യാവകാശ കമ്മീഷന്റെ കടമയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ്.പത്തനാപുരം ഗാന്ധിഭവനില്‍ സംസ്ഥാന മനിഷ്യവകാശകമ്മിഷന്റെ സംസ്ഥാന തലസെമിനാര്‍ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശകമ്മീഷന്‍ നല്ല ഭരണത്തിന്റെ ഭാഗമാണ്. കമ്മീഷന്റെ നടപടികള്‍ സര്‍ക്കാരിനെതിരല്ല. സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുകയും ഭാഗമാവുകയുമാണ് കമ്മീഷന്‍ ചെയ്യുന്നത്.

രണ്ട് വര്‍ഷക്കാലമായി ഒരു കര്‍ഷക തൊഴിലാളിക്ക് ലഭിക്കാതിരുന്ന പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പടെ വാങ്ങികൊടുക്കുന്നത് സര്‍ക്കാരിന് എതിരല്ല. മരിച്ചു നല്ല ഭരണം കാഴ്ച്ച വക്കുന്നതിന് കമ്മീഷന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുന്ന ഉദ്യോഗസ്ഥരെ അത് പ്രാവര്‍ത്തികമാക്കുവാന്‍ അലര്‍ട്ടാക്കുന്ന നടപടികളാണ് കമ്മീഷന്‍ കൈകൊണ്ടുവരുന്നത്. കസ്റ്റഡിമരണം,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തുടങ്ങി സമൂഹത്തില്‍ അനീതി നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കമ്മീഷന്‍ ഇടപെടും.ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വമേധയാ കേസ്സെടുക്കുകയും ചെയ്യും.മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്.

ചുവന്ന ബോര്‍ഡ് വെച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ പോലും ഉണ്ട്. വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് തെറ്റായ പ്രചാരങ്ങളും നടക്കുന്നു. ജനദ്രോഹപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് പറഞ്ഞു.സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ സി ജെ ആന്റണി അധ്യക്ഷത വഹിച്ചു.

ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സബ് ജഡ്ജ് ആര്‍. സുധാകാന്ത്, സി ഡബ്ലിയു സി ചെയര്‍പേഴ്സണ്‍ പ്രൊഫ. ടി കോമള കുമാരി,സി ഡബ്ലിയു സി
അംഗം പി എസ് എം ബഷീര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജേര്‍ണലിസം വിഭാഗം ഡയറക്ടര്‍
പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, എസ് സുവര്‍ണ്ണ കുമാര്‍, കെ ധര്‍മ്മരാജന്‍, ജനാബ് നൗഫല്‍ ബാഖവി തലനാട്, അഡ്വ. കൊട്ടിയം എന്‍ അജിത്കുമാര്‍, ബെന്നിജോസഫ് ജനപക്ഷം, വിഷ്ണുദേവ്, കലാപ്രേമി ബഷീര്‍, ലൈല ദിവാകരന്‍, സിദ്ധിഖ് സജീവ്, ഷാജി മുംബൈ, അഡ്വക്കേറ്റ് സജീവ്, ജോര്‍ജ് കുളങ്ങര,എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button