ഭുവനേശ്വര്‍: രാജ്യത്ത് പെണ്‍വാണിഭ സംഘം വിലസുകയാണ്. ഹൈടെക് പെണ്‍വാണിഭ സംഘങ്ങളാണ് ഇതില്‍ അധികവും. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് യാതൊരു സംശയവും തോന്നിക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഭുവനേശ്വറില്‍ രണ്ട് ദിവസം രണ്ട് പെണ്‍വാണിഭ സംഘങ്ങളാണ് പിടിയിലായത്.
ബാപുജി നഗറില്‍ സ്പായുടെ മറവില്‍ നടത്തിയിരുന്ന സെക്സ് റാക്കറ്റാണ് ഇപ്പോള്‍ പോലീസ് പിടികൂടിയത്. ഇവിടെ അകപ്പെട്ടിരുന്ന തായ്ലന്ഡ് വനിതകളെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സെക്സ് റാക്കറ്റിന് പിന്നില്‍ സമൂഹത്തിലെ ഉന്നതരാണെന്നാണ് പോലീസ് നല്കുന്ന വിവരം. തായ് വനിതകളോട് പോലീസ് കാര്യം തിരക്കി. എങ്ങനെ സംഘത്തില്‍ എത്തി എന്നാണ് പോലീസ് ഇവരോട് തിരക്കിയത്.
Post Your Comments