സോനിപത്: ഗര്‍ഭിണിയായ സ്വന്തം സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം ചെയ്തതിനാലാണ് സഹോദരൻ യുവതിയെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലാണ് സംഭവം.
ALSO READ:ഭാര്യക്ക് അവിഹിതമെന്ന് സംശയം: ഗര്‍ഭിണിയായ ഭാര്യയോട് യുവാവ് ചെയ്തത്
യുവതിയുടെ ഭതൃവീട്ടിൽ എത്തിയാണ് സഹോദരൻ കൃത്യം നടത്തിയത്. നികോ എന്ന യുവതിയാണ് സഹോദരന് വിക്രം(35) ന്റെ വെടിയേറ്റ് മരിച്ചത്. വിക്രമിന്റെ ഭാര്യയുടെ ബന്ധുവായ ദീപക്കിനെയാണ് നികോ വിവാഹം കഴിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ എത്തിയ വിക്രം ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments