Latest NewsNewsIndia

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കോടതിയില്‍ പരാതി

ബെംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ മുറുകുന്നതിനിടെ കോണ്‍ഗ്രസിനെതിരെ പരാതിയുമായി ശ്രീരാമ സേന രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് ആണ് രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ നിന്ന് മുഴുവന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെയും വിലക്കണമെന്നാണ് ശ്രീരാമസേന വക്താവ് പ്രമോദ് മുത്തലിക്ക് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ്സ് തുടരുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. നേരത്തേ നിതിന്‍ഗഡ്കരിയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി നല്‍കുന്ന കോണ്‍ഗ്രസ്സ് തീരുമാനമുള്‍പ്പെടെയുള്ളവ മതപ്രീണനത്തിന്റെ ഭാഗമാണെന്നാണ് ശ്രീരാമസേനയടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വാദം. ഇതിനെതിരെയാണ് പ്രമോദ് മുത്തലിക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കെതിരെയും മുത്തലിക് പരാതിയുമായി രംഗത്തെ്ത്തിയിട്ടുണ്ട്. മതപ്രീണനത്തിലൂടെ വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കമെന്നാണ് പ്രമോദിന്റെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button