ഒമാൻ: വാഹനാപകടത്തിൽ തഞ്ചാവൂര്‍ സ്വദേശികളായ രണ്ടു കുട്ടികള്‍ ക്ക് ദാരുണാന്ത്യം. നാലു വയസുകാരനായ രോഹിത്, ആറു വയസുകാരി ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛന് കണ്ണന് സുഭാഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: കണ്ണാടി തിളക്കത്തില്‍ ദാലിലൂടെ ഒരു യാത്ര
ഇവര്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളുമായി മറ്റൊരു വാഹനം കൂട്ടിയിടിക്കുകയായിരുന്നു. കണ്ണനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന.
Post Your Comments