മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് മുംബൈ മക്കോക്കാ കോടതി. സായാഹ്നപത്രമായ മിഡ് ഡേയുടെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ജ്യോതിര്‍മയ് ഡേ. ഇദ്ദേഹത്തെ കൊല്ലാന്‍ അഞ്ചുലക്ഷം രൂപനല്‍കി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയത് രാജനാണെന്ന് കോടതി കണ്ടെത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ബ്യൂറോ ചീഫ് ആയിരുന്ന ജിഗ്‌ന വോറയെ പോലീസ് 2011 ല്‍ അറസ്റ്റ് ചെയ്തിരുന്നു. ജിഗ്‌ന വോറയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. 2015ലാണ് ഇന്തോനീഷ്യ രാജനെ ഇന്ത്യക്ക് കൈമാറ്റം ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് രാജന്‍.
ജൂണിലാണ് അമ്പത്താറുകാരനായ ഡേ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പൊവായിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഡേയ്ക്ക് വെടിയേറ്റത്.
Post Your Comments