Latest NewsNewsInternationalGulf

വിനോദനഗര പദ്ധതി ‘ഖിദ്ദിയ’യ്ക്ക് തുടക്കം കുറിച്ച് സൗദി

ജിദ്ദ : ലോകത്തിലെ ഏറ്റവും വലിയ വിനോദനഗര പദ്ധതിയായ ‘ഖിദ്ദിയ’യ്ക്കു സൗദി ഭരണാധികാരി സൽമാൻ രാജാവ് തുടക്കം കുറിച്ചു. 82,500 ഏക്കറിൽ വമ്പൻ തീം പാർക്കുകളും സാഹസിക വിനോദ സൗകര്യങ്ങളുമായി ഒരുങ്ങുന്ന നഗരം, ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡിന്റെ മൂന്നിരട്ടി വരും.
റിയാദിൽനിന്നു 40 കിലോമീറ്റർ അകലെയാണു ഖിദ്ദിയ നിർമിക്കുന്നത്.

also read:2016ലെ ജിദ്ദ ചാവേര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാരന്‍, ഉറപ്പിച്ച് സൗദി

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു മാത്രം 800 കോടി ഡോളറാണു ചെലവ് പ്രതീക്ഷിക്കുന്നത്.
ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും മുപ്പത്തിയഞ്ചു വയസ്സിൽ താഴെയുള്ളവരാണെന്നതു കണക്കിലെടുത്താണു വിനോദത്തിനും സ്പോർട്സിനുമായി ഇത്രയധികം നിക്ഷേപം നടത്തുന്നതെന്ന് അധികൃതർ പറയുന്നു. ഇതിലൂടെ വിനോദത്തിനായി യുവാക്കൾ ചെലവഴിക്കുന്ന പണം രാജ്യത്തിന് തന്നെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button