തിരുവനന്തപുരം: കെഎസ്ആര്‍ടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നോട്ടുകൾ കണ്ടെത്തി. കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാൻ എത്തിയപ്പോഴാണ് 26 വ്യജ 200 നോട്ടുകൾ കണ്ടെത്തിയത്.ഒരേ സീരിയൽ നമ്പറിലുള്ള നോട്ടുകളായിരുന്നു എല്ലാം.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. എസ്ബിഐയുടെ പുത്തന്‍ചന്ത ശാഖയിലടയ്ക്കാന്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരനെത്തിച്ച കളക്ഷന്‍ തുകയിലായിരുന്നു വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.
നോട്ടുകൾ എണ്ണുന്നതിനിടെയാണ് ബാങ്ക് ജീവനക്കാരൻ നോട്ടിന്റെ സീരിയൽ നമ്പറുകൾ ശ്രദ്ധിച്ചത്. ഉടൻതന്നെ തമ്പാനൂർ പോലീസിൽ വിവരമറിയിക്കുകയും നോട്ടുകൾ കൈമാറുകയും ചെയ്തു. കെഎസ് ആർടിസി സെൻട്രലിൽ വ്യജനോട്ടുകൾ എത്തുന്നത് പതിവാകുന്നുണ്ടെന്നും കണ്ടക്ടർമാർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നിർദ്ദേശം നൽകി.
Post Your Comments