കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസ് പ്രതിയായ സൗമ്യയെ വഴിവിട്ട ജീവിതത്തിലേയ്ക്ക് നയിച്ചത് ഇരിട്ടി വെളിമാനത്തെ 60 കാരിയാണെന്ന് റിപ്പോർട്ട്. കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായി എത്തിയ ആലീസാണ് ഇടനിലക്കാരി. സൗമ്യയും ഭർത്താവ് കിഷോറും തമ്മിലുള്ള പ്രശ്നങ്ങൾ മനസിലാക്കിയ ആലീസ് ഇത് മുതലെടുക്കുകയും ചെയ്തു.
Read Also: ഹോട്ടല്‍ മുറിയില്‍ തനിച്ചായ സമയത്ത് യുവതിക്ക് പ്രസവവേദന; ഒടുവിൽ സംഭവിച്ചതിങ്ങനെ
ഇരിട്ടിയിലെ ഒരു തയ്യല്‍ സ്ഥാപനം വഴി ആലീസ് യുവതികളെ വെളിമാനത്തു കൊണ്ടുപോയിരുന്നു. സൗമ്യയും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് ഇവിടേയ്ക്ക് എത്തപ്പെട്ടത്. ഇരിട്ടിയിലെ ഇടപാടിന് പങ്ക് നല്‍കണം. അതുകൊണ്ട് തന്നെ സ്വന്തമായി ബിസിനസ് നടത്താൻ സൗമ്യ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ വീട്ടിലേക്ക് ആളുകൾ വന്നത് മകൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മാതാപിതാക്കളെയും മക്കളെയും ഒഴിവാക്കാൻ സൗമ്യ പദ്ധതിയിടുകയായിരുന്നു.
Post Your Comments