കൊൽക്കത്ത: പുറത്തിറങ്ങാന്‍ വഴിയില്ലാത്ത കാരണത്താൽ പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒൻപത് സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്സ്ആപ്പില്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി നിലഞ്ജന്‍ ഷണ്ട്ലിയയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; പരീക്ഷ പരിഷ്ക്കരണത്തിന് ഒരുങ്ങി പി.എസ്.സി
നാമനിര്‍ദേശം നല്‍കുന്നതിനായി ഓഫീസില്‍ എത്തുന്നതില്‍നിന്നു തങ്ങളെ തടയുകയാണെന്നു കാട്ടി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേൽ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നുള്ള 11 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇവരിൽ ഒൻപത് പേരാണ് പൂരിപ്പിച്ച നാമനിര്‍ദേശങ്ങളുടെ ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ അധികൃതര്‍ക്ക് അയച്ചുനല്‍കിയത്.
Post Your Comments