Latest NewsKeralaNews

ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് സംവാദം നടത്തണമെന്ന് സ്പീക്കര്‍

കോഴിക്കോട്: ഇന്നുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് ഏതു നിലയിലാണെന്ന് സംവാദം നടത്തേണ്ട സാഹചര്യമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുക്തിരഹിതമായ ആത്മബോധത്തിന്റെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പല നിയമങ്ങളും വലിച്ചെറിയുന്ന സമീപനമാണ് ഇന്നുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

read also: സ്പീക്കര്‍ക്ക് മണ്ഡലത്തിലെ അനുയായികളുടെ വക പാലഭിഷേകം വിവാദത്തിലേക്ക്

നിയമസഭ വജ്ര ജൂബിലി ജില്ലാതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ദലിത് പീഡനത്തിനെതിരായ നിയമം പോലും ദുര്‍ബലമാക്കിക്കൊണ്ട് നിയമത്തിന്റെ ആധികാരികതയും ശക്തിയും പരിപൂര്‍ണമായി ചോര്‍ത്തിക്കളയുന്ന വിധിന്യായങ്ങളാണ് രാജ്യത്തുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജുഡീഷ്യറി സ്വീകരിക്കുന്നത് കൊല ചെയ്യപ്പെട്ട ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്നത് വെല്ലുവിളിയാണെന്ന നിലയിലുള്ള നിലപാടാണ്. ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കണമെന്ന് പറയുമ്പോള്‍ ആ ചര്‍ച്ചപോലും ആരംഭിക്കുന്നിതിലുള്ള അസഹിഷ്ണുത ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടാവുന്നു. രാജ്യത്തെ ഞെട്ടിവിറപ്പിച്ച മക്ക മസ്ജിദ് കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആത്മനിഷ്ടമായ രീതികള്‍ കടന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button