ന്യൂഡൽഹി: കശ്‍മീരിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം കത്തുകയാണ്. ഇതിനിടെ പെൺകുട്ടിയുടേതെന്നു കരുതുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കത്വ പെൺകുട്ടിയോട് സാദൃശ്യമുള്ള ഒരു പാടുന്ന വീഡിയോയാണ് വൈറലാകുന്നത്. എന്നാൽ ഇത് കത്വ പെൺകുട്ടിയുടേതല്ല. മരിച്ച പെണ്‍കുട്ടി പാടിയ അവസാന പാട്ട് എന്നരീതിയിലും വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
also read:ബലാത്സംഗ വീഡിയോ തേടിയുള്ള ഇന്ത്യക്കാരുടെ മനോവൈകൃതം; കത്വ പെൺകുട്ടിയുടെ പേര് പോൺ സൈറ്റിൽ ട്രെന്‍ഡിംഗ്
കുട്ടി പാടുന്ന ഗാനത്തിന്റെ രചയിതാവ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്ന വ്യക്തി തന്നെയാണ് ഈ അപവാദം തള്ളികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരാധികയായ പെണ്‍കുട്ടി താനെഴുതിയ ഗാനം ആലപിച്ച്, തനിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുതന്ന വീഡിയോയാണിതെന്നും താനാണിത് ഫേസ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തതെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറയുകയുണ്ടായി. ഈ വിഡിയോയാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. എന്റെ സഹോദരിയുടെ മകളാണ് മരിച്ച പെണ്‍കുട്ടി എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇമ്രാന്‍ പറയുന്നു. കത്വ പെണ്‍കുട്ടിയുടെ ഛായ ഉണ്ടെങ്കിലും വീഡിയോയിലെ പെണ്‍കുട്ടി അതെല്ലെന്ന് ലോകത്തെ അറിയിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇമ്രാന്‍.
Post Your Comments