Latest NewsNewsGulf

അബുദാബിയില്‍ 11 കാരനെ ബലാത്സംഗം ചെയ്ത് കൊന്നതിന് യുവാവിന് വധശിക്ഷ

അബുദാബി : അബുദാബിയില്‍ സ്വദേശി ബാലനെ ബലാത്സംഗം ചെയ്ത് കൊന്നതിന് പാകിസ്ഥാനി യുവാവിന് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കടുംബത്തിന് ദയാധനമായി 2,000,00 ദിര്‍ഹം കൊടുക്കാനും ഉത്തരവിട്ടു.

33 വയസുകാരനായ പാകിസ്ഥാനി യുവാവാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. 11 വയസുള്ള സ്വദേശി ബാലനെ ബലാത്സംഗം ചെയ്തതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു.

2017 ജൂണ്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജൂണ്‍ ഒന്നിന് കുട്ടിയെ കാണാതാകുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button