ബംഗളൂരു: മലയാളി ടാക്സി ഡ്രൈവർ റിന്‍സണിന്റെ (23) കൊലപാതകം. പ്രതികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ദീപക്, അരൂപ് ശങ്കർ, ഒഡീഷ സ്വദേശിയായ ഭരത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. റിൻസണിന്റെ കാറും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൂവരെയും കെജി ഹള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ആസാമില്‍ നിന്ന് ബംഗളൂരുവിലെ തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്നവരാണ് പ്രതികളെന്നാണ് സൂചന. കാർ മോഷ്ടിക്കുന്നതിനായാണ് കൊലപാതകം നടത്തിയത്. റിന്‍സണിന്റെ മൊബൈലില്‍ സിം കാര്‍ഡ് മാറ്റി പുതിയ സിം ഇട്ടതോടെയാണ് പ്രതികളെ കണ്ടെത്തുവാന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 18 രാത്രി 12.30നാണു തൃശൂർ അയ്യന്തോൾ സ്വദേശിയും ബംഗളൂരു ആര്.ടി നഗര്‍ കാവല്‍ബൈരസാന്ദ്രയില്‍ താമസക്കാരനുമായ റിൻസണെ കാണാതായത്. ശേഷം അടുത്ത ദിവസം കർണാടക- തമിഴ്നാട് അതിർത്തിയായ ഹൊസൂരില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ബീദരപ്പള്ളി ഗവൺമെന്റ് സ്കൂളിനു സമീപത്തെ ഓവുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റിൻസണിന്റെ മൃതദേഹം എട്ടാംദിവസമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
കെജിഹള്ളി പോലീസാണ് ഇപ്പോൾ കേസന്വേഷണം നടത്തുന്നത്. തമിഴ്നാട് പോലീസ് തുടങ്ങിവച്ച അന്വേഷണം പിന്നീട് കർണാടക പോലീസ് ഏറ്റെടുക്കുകയായിരുന്നു.
Also read ;ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു: ശരീരത്ത് 86 മുറിവുകള്‍
Post Your Comments