തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായിയുടെ മൊഴി. സത്താറിന്റെ കുടുംബം നശിപ്പിച്ചതിലുള്ള പ്രതികരമായിരുന്നു രാജേഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് സത്താർ പോലീസ് മൊഴി നൽകിയിരുന്നു. ഇത് തള്ളികൊണ്ടാണ് അലിഭായി കുറ്റം സമ്മതിച്ചിരിക്കുന്നത്.
സത്താറിന്റെ ഭാര്യയായ നൃത്താധ്യാപികയുമായി രാജേഷിന് സൗഹൃദം ഉണ്ടായിരുന്നു. ഇത് മൂലം കുടുംബം തകർന്നു. മൂന്ന് മാസം മുമ്പ് വിവാഹ മോചനവും നടന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് സത്താറിന്റെ നിർദ്ദേശ പ്രകാരം അലിഭായി കൊല്ലത്ത് എത്തി.സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെ കൊലപാതകം ആസൂത്രണംബി ചെയ്തു. എല്ലാ വിവരങ്ങളും വാട്സാപ്പിലൂടെ ഖത്തറിലെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. നാട്ടിലെത്താൻ വിമാന ടിക്കറ്റൂൾപ്പടെ എടുത്തുനൽകിയത് സത്താറാണ്. അലിഭായിയുടെ മൊഴിയുടെ കൊലപാതകത്തിൽ സത്തറിനുള്ള പങ്ക് മറനീക്കി പുറത്തുവരികയാണ്.
അലിഭായി കൂടി പിടിയിലായതോടെ കേസിൽ പിടികൂടിയവരുടെ എണ്ണം നാലായി. ഇതോടെ കേസിൽ പിടികൂടിയവരുടെ എണ്ണം നാലായി. എൻജിനീയറിങ് വിദ്യാർത്ഥിയായ ഓച്ചിറ സ്വദേശി യാസിൻ, കൊല്ലം സ്വദേശി സനു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. ഇവരെല്ലാം കുറ്റകൃത്യത്തിൽ സത്താറിനുള്ള പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പൊലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് അലിഭായി പിടിയിലായത്.
Post Your Comments