പ്രമുഖ അമേരിക്കന്‍ യുദ്ധ റിപ്പോര്‍ട്ടറാണ് മരിയ കോള്‍വിന്‍. സിറിയയിലെ ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. സിറിയന്‍ സൈന്യം കോള്‍വിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുന്‍ രഹസ്യാന്വേഷ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സിറിയന്‍ യുദ്ധവിവരങ്ങള്‍ പുറംലോകത്തേക്ക് എത്താതിരിക്കാന്‍ വേണ്ടിയാണ് കോള്‍വിനെ സിറിയന്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് മുന്‍ ഓഫീസര്‍ പറയുന്നു.
നേരത്തെ സിറിയന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ സംഘത്തില്‍ ജോലി ചെയ്തിരുന്ന ഈ ഓഫീസര്‍ ഇപ്പോള്‍ സിറിയയില്‍ നിന്ന് രക്ഷപ്പെട്ട് യൂറോപ്പിലാണ് കഴിയുന്നത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസിന് വേണ്ടിയാണ് കോള്‍വിന്‍ സിറിയയിലേക്ക് പോയത്. സിറിയന്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട 2011ലായിരുന്നു ഇത്. പിന്നീട് നിരവധി അഭിമുഖങ്ങളും സൈന്യത്തിന്റെ ക്രൂരതകളും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ കോള്‍വിന്‍ ചെയ്തിരുന്നു. ബിബിസിക്കും സിഎന്‍എന്നിനും അവര്‍ അഭിമുഖങ്ങള്‍ നല്‍കി.
എന്നാല്‍ 2012 ഫെബ്രുവരി 22ന് കോള്‍വിന്‍ കൊല്ലപ്പെട്ടുവെന്നാണ് മുന്‍ സിറിയന്‍ ഓഫീസര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം ഫ്രഞ്ച് യുദ്ധ ഫോട്ടോഗ്രാഫറായിരുന്ന റെമി ഓച്‌ലിക്കും കൊല്ലപ്പെട്ടു. ഹോംസ് നഗരത്തിലെ മീഡിയാ കേന്ദ്രത്തിന് മുകളില്‍ ബോംബിട്ടാണ് സിറിയന്‍ സൈന്യം ഇരുവരെയും കൊലപ്പെടുത്തിയത്. സിറിയന്‍ മുന്‍ ഓഫീസര്‍ സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ കോള്‍വിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി. ഈ മൊഴിയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments