KeralaLatest NewsNewsIndia

യുവാവിന്‍റെ കസ്റ്റഡി മരണം: ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. യുവാവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുകയാണ്. ദേവസ്വംപാടം ഷേണായി പറമ്പിൽ രാമകൃഷ്ണ​​​​ന്‍റെ മകന്‍ ശ്രീജിത്താണ് (26) മരിച്ചത്.

ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താം പ്രതിയായ ശ്രീജിത്തിനെ വെള്ളിയാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശനിയാഴ്ച മറ്റുപ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന്​ മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക്​ കൊണ്ടുപോകുകയായിരുന്നു.

also read:ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അസ്വാഭാവിക മരണത്തിന് കേസെടുക്കും

വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയില്‍ പുലര്‍ച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്​ മാറ്റി.

എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക്​ ചേരാനല്ലൂരിലെ ആസ്​റ്റര്‍ മെഡ്​സിറ്റിയിലേക്ക്​ മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, ബോധം വീണ്ടെടുക്കാനായില്ല. പോലീസ് മർദ്ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button