റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. അപകടത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലുണ്ടായത് ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്‌കേലിനും ഇടയിലുള്ള വനമേഖലയിലായിരുന്നു. ഛത്തീസ്ഗഢ് പോലീസും സിആര്‍പിഎഫ് 85 ബറ്റാലിയനും ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
read also: വീണ്ടും മാവോയിസ്റ്റ് ആക്രമണം ; ഒമ്പത് സി.ആര്‍.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ടു
ഈ മേഖലയില്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ഒരു സിആര്‍പിഎഫ് ജവാന് ബിജാപുരിലെതന്നെ ചിന്നകൊറേപാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. സംഭവം കഴിഞ്ഞ് പത്ത് ദിവസം തികയും മുമ്പാണ് അടുത്ത ആക്രമണം.
Post Your Comments