ദുബായ്: കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്. അമേരിക്കൻ വംശജനായ ഒരു വ്യവസായിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറബ് വംശജനായ 25 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അൽ മുറഖബത്ത് പോലീസ് സ്റ്റേഷനിലാണ് തന്റെ ബന്ധുവിനെ കാണാനില്ല എന്ന വിവരവുമായി ഒരു ഫോൺ കാൾ എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ദുബായിയിൽ എത്തിയ തന്റെ അമ്മാവനെ പറ്റി വിവരമില്ലെന്നും പുള്ളിയെ ബന്ധപ്പെടാൻ സാധിക്കാത്തതിനെത്തുടർന്നാണ് സ്റ്റേഷനിൽ അറിയിച്ചതെന്നും പറയുന്നു.
read also: സൂക്ഷിക്കുക: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
മരണപ്പെട്ട ആളുടെ വിവരങ്ങൾ കരസ്ഥമാക്കി പോലീസ് പ്രത്യേക സംഘം രൂപീകരിക്കുകയും അന്വേഷണം ചെയ്തു. പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാളുടെ വിവരങ്ങൾ എല്ലാം ശേഖരിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹോട്ടൽ മുറിയുടെ മൂലയിൽ മരണപെട്ടു കിടക്കുന്ന ഇദ്ദേഹത്തെ കണ്ടെത്തിയത്. മരിച്ച് 48 മണിക്കൂറിനു ശേഷമാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
ദുബായ് പോലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ നീക്കത്തിലൂടെ പ്രതിയെ അതിവേഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊലയാളിയുടെ വീട് വളഞ്ഞ് പ്രതിയെ കീഴ്പെടുത്തുകയായിരുന്നു.
Post Your Comments