സിറ്റി ഓഫ് ബ്രസല്‍സ് ; പിഎൻബി വായ്പ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഹോങ്കോംഗിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രാജ്യസഭയില്‍ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി കടന്നു കളഞ്ഞത്. ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ ബെല്‍ജിയത്തെ നീരവ് മോദിയുടെ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
also read ;ഷാര്‍ജയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം
Post Your Comments