ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്തിരിക്കുകയാണ്. കുറഞ്ഞ വരുമാനം ഉള്ള ഇയാൾക്ക് കുടുംബത്തോടൊപ്പം മാന്യമായ ജീവിതം നയിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്തു നൽകമാണെന്ന യുവാവിന്റെ അഭ്യർഥയാണയാണ് ദുബായ് ഭരണാധികാരി ചെവികൊണ്ടിരിക്കുന്നത്.
read also: സൗജന്യ കമ്പ്യൂട്ടര്‍ പഠന പദ്ധതിയുമായി ശൈഖ് മുഹമ്മദ്
അജ്മാൻ റേഡിയോ വഴിയാണ് യുവാവ് തന്റെ ആവശ്യം അഭ്യർഥിച്ചത്. തുടർന്ന് ഷെയ്ക്കിന്റെ നിർദേശപ്രകാരം യു.എ.ഇ അധികൃതർ അജ്മാൻ റേഡിയോ വഴി എല്ലാ ആവശ്യങ്ങളും നിറവേറ്റാമെന്ന് തിങ്കളാഴ്ച്ച അറിയിക്കുകയായിരുന്നു.
24 മണിക്കൂറിനുള്ളിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ഇമിറാത്തിയും കുടുംബവും നല്ലൊരു ജീവിതം നയിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന് ഭരണാധികാരി അധികൃതർക്ക് നിർദേശം നൽകി.
Post Your Comments