KeralaLatest NewsNews

ബിജെപി കൗണ്‍സിലറെ അയോഗ്യയാക്കിയ മുന്‍സിഫ് കോടതി ഉത്തരവിന് സ്റ്റേ

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയിലെ ബിജെപി കൗണ്‍സിലറായിരുന്ന ശാലിനിയെ അയോഗ്യയാക്കിയ മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാകോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജ്ജിയുടെ അടിസ്ഥാനത്തില്‍ ശാലിനിയുടെ തിരഞ്ഞടുപ്പ് റദ്ദ് ചെയ്ത കീഴ്‌ക്കോടതി വിധിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. വിധിയെ തുടർന്ന് നഗരസഭയിലെ പതിനാറാം ഡിവിഷന്‍ കൗണ്‍സിലറായി ശാലിനി വീണ്ടും ചുമതലയേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button