28 തികയും മുമ്പ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ ഏഴ് സ്ഥലങ്ങള്‍. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് സാഹസികതയാണെന്നതില് ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ 28 തികയും മുമ്പ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ടതും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരുമായ ഏഴ് സ്ഥലങ്ങള്‍ ഏതെക്കെയെന്ന് നോക്കാം.
ദൂത് സാഗര്‍ വെള്ളച്ചാട്ടം
സാഗരത്തിന്റെ ക്ഷീരം എന്ന് അര്‍ത്ഥം വരുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം, ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാല്‍നുരപോലെ നിലം പതിക്കുന്നത് കാണാന്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സാഹസികത ഈറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദൂത് സാഗര്‍ വെള്ളച്ചാട്ടം മറക്കാനാവാത്ത അനുഭവമാണ് നല്‍കുന്നത്. ഷാറൂഖ് ഖാന് നായകനായി അഭിനയിച്ചിട്ടുള്ള ചെന്നൈ എക്സ്പ്രസ്സില്‍ ഈ വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് മട്ഗാവില് നിന്നാണെങ്കില്‍ 50 കിലോമീറ്റര്‍.
ഗോവയിലെ ക്വാഡ് ബൈക്കിംഗ്
ത്രില്ലടിക്കാന്‍ എപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പ് ഉണ്ടായിരിക്കണം. ആഘോഷങ്ങളും ആനന്ദവും അങ്ങേയറ്റം ത്രില്ലടിപ്പികേണ്ടുന്നതാണെന്ന് വിശ്വസിക്കുന്നവരാണ് യുവാക്കള്‍. ആഘോഷങ്ങള്‍ക്കും ആനന്ദത്തിനും യുവാക്കള്‍ ഒരു സംശയവും കൂടാതെ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഗോവ എന്നാൽ ബീച്ചുകൾ മാത്രമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ആദ്യം ആ തെറ്റിദ്ധാരണ മാറ്റിയേക്ക്. ഇനി ഗോവയിലെ സുന്ദരമായ ഭൂമിയിലൂടെ ക്വാഡ് ബൈക്കിംഗ് നടത്താം. ഗോവയിൽ ചെന്നാൽ ക്വാഡ് ബൈക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഗോവയിലെ ക്വാഡ് ബൈക്കിംഗും നല്ലൊരു അനുഭവമായിരിക്കും നല്‍കുക.
ആന്‍ഡമാന്‍ ബോട്ട്ട്രിപ്പ്
ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ. ബീച്ചുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകള്‍ ഒരു പുത്തന്‍ അനുഭവമാണ് കാഴ്ചവെയ്ക്കുന്നത്. കൊൽക്കത്ത അല്ലെങ്കിൽ ചെന്നൈയിൽ നിന്ന് ഒരു ബോട്ടിങ് യാത്ര തികച്ചും ഒരു അനുഭവമാണ്.
രാജസ്ഥാന് മരുഭൂമി
രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍നിന്ന് 530 കിലോമീറ്റര്‍ ദൂരമുണ്ട് ബാഡ്മിറിലേക്ക്. പടിഞ്ഞാറന്‍ ഭാഗത്ത്, പാക് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ബാഡ്മിര്‍ ജില്ല, ലോക പ്രശസ്തമായ താര് മരുഭൂമിയുടെ ഭാഗമാണ്. മണല്‍ കുന്നുകള്‍ക്കിടയില്‍ ഒരു ദിവസം ക്യാമ്പ് ചെയ്യുക എന്നതും മറ്റൊരു അനുഭവമാണ്. ക്യാമ്പ് ചെയ്യുമ്പോൾ മണല്‍ കുന്നുകളും ആകാശ ദൃശ്യങ്ങളുമായിരിക്കും നിങ്ങളുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്കുന്ന കാഴ്ചകള്‍. രാജസ്ഥാനിലെ പ്രാദേശിക ജനങ്ങളുടെ പരിപാടികളും രാജസ്ഥാനി ഭക്ഷണരീതിയും നിങ്ങളുടെ യാത്രയെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളില്‍ ഒന്നാക്കുന്നു.
സൊലാംഗ് വാലി
മണാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് സൊലാംഗ് വാലി. സൊലാംഗ് വില്ലേജിനും ബിയാസ് കുണ്ഡിനും ഇടയിലാണ് സൊലാംഗ് വാലി സ്ഥിതിചെയ്യുന്നത്. സ്നോ പോയിന്റ് എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമീപത്തായി ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്. ഭ്രാന്തൻ സാഹസികത അനുഭവിക്കുന്നതിനുള്ള മികച്ച സ്ഥലമാണ് സൊലാംഗ് വാലി. പാരാഗ്ലൈടിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും സൊലാംഗ് വാലി യാത്രാ കിടിലന്‍ അനുഭവമായിരിക്കും നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങൾ ഇളം കാറ്റും, പച്ചമലകളും, താഴ്വരകളും, സ്ഫടികങ്ങളും, ഹിമക്കട്ടകൾ നിറഞ്ഞതുമാണ് സൊലാംഗ് വാലി.
ഋഷികേശ്: ഇന്ത്യയുടെ സാഹസിക തലസ്ഥാനം
ട്രെക്കിംഗ്, ക്യാംപിംഗ് ട്രിപ്പുകളോടെയാണ് ഋഷികേശിലെ സാഹസിക പ്രവൃത്തികള്‍ തുടങ്ങുന്നത്. താഴ്വരയുടെ മുകളിലേക്കും താഴെക്കും രസം നിറഞ്ഞ റൈഡുകളിലൂടെ നിങ്ങളുടെ കൊണ്ടുപോകുന്ന സാങ്കേതിക യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെ ലഭിക്കുന്ന പ്രശസ്ത പര്വതാരോഹരണ പഠന കേന്ദ്രമായ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് മറ്റൊരു തീര്‍ഥാടന കേന്ദ്രമായ ഉത്തരകാശിക്ക് സമീപമാണ്.
ശിവലിക് മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വിസ്മയകരമായ നിരവധി ട്രെക്കിംഗ് പാതകളാണുള്ളത്. ഋഷികേശിലെ നിബിഡ വനങ്ങളിലൂടെയുള്ള യാത്ര ചന്ദ്രശില പോലുള്ള ട്രെക്കിംഗ് പാതകളിലേക്ക് നമ്മെ നയിക്കും. വാലി ഓഫ് ഫ്ളവേഴ്സ്, കൗരി പാസ് തുടങ്ങിയ പ്രശസ്ത ട്രെക്കിംഗ് പാതകളുടെ പ്രധാന ബേസ് ക്യാമ്പാണ് ഋഷികേശ്. വാരാന്ത്യങ്ങള്‍ ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന കന്യാപുരി, നീല്‍കന്ത് മഹാദേവ്, ജില്മില് ഗുഹ തുടങ്ങിയ സ്ഥലങ്ങളും ഇവിടെയുണ്ട്.
ലെഹ്- ലഡാക്കിലേക്കൊരു ബുള്ളറ്റ് യാത്ര
കിലോമീറ്റര്‍ താണ്ടി ലെഹ്- ലഡാക്കിലേയ്ക്ക് ഒരു ബുള്ളറ്റ് യാത്ര ആരും കൊതിച്ചു പോകും, നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലേതു പോലെ പല ഗ്രാമങ്ങള്‍ താണ്ടി, നഗരങ്ങള്‍ താണ്ടി, പല ഭാഷകളെ, പല സംസ്കാരങ്ങളെ തൊട്ടറിഞ്ഞ് ബുള്ളറ്റ് യാത്ര. വര്‍ഷത്തില്‍ ആറുമാസം മാത്രം തുറക്കുന്ന പാതയാണ് ലേ-മനാലി റോഡ്. പ്രധാനമായും ആര്‍മിയാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സാധാരണ ഈ റോഡ് യാത്രായോഗ്യമാവുന്നത്. അല്ലാത്ത സമയങ്ങളില്‍ മഞ്ഞു മൂടി ബ്ലോക്ക് ആകും.അതായത് കൃത്യമായ ഒരു ദിവസ്സം ഇല്ല. കേരളത്തില്‍ നിന്ന് ബൈക്ക് ഓടിച്ചു പോകുന്നവര്‍ ബംഗ്ലൂര്- ഹൈദരാബാദ്- നാഗ്പൂര്‍- ജാന്‍സി- ആഗ്ര- ഡല്‍ഹി ചണ്ഡിഗഡ- മനാലി വഴിയോ അല്ലെങ്കില്‍ ചണ്ഡിഗടു-ജമ്മു- ശ്രീനഗര്‍- കാര്‍ഗില്‍- ലേ വഴിയോ തിരഞ്ഞെടുക്കാം.
കഴിയുന്നതും ജൂണ്‍ തുടക്കത്തിലോ ആഗസ്ത് പകുതിക്കോ യാത്ര പ്ലാന്‍ ചെയ്യുക. കാരണം ജൂലൈ അവസാനം മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മൂലം മണ്ണിടിച്ചില്‍ ഉണ്ടാകും. ഒക്ടോബര്‍ ആവുമ്പോയെക്കും മഞ്ഞുവീഴ്ചയും തുടങ്ങും. സോജിലാപാസ് ഡിസംബര്‍ പകുതിക്ക് അടക്കും. രണ്ടോ മൂന്നോ ദിവസ്സം കൂടുതല്‍ ചാര്‍ട്ട് ചെയതാല്‍ എന്തെങ്കിലും കാരണവശാല്‍ നഷ്ടപെടുന്ന സമയം മാനേജ് ചെയ്യാനാകും.
Post Your Comments