Uncategorized

ഇനി യു.എ.ഇയില്‍ ലോണ്‍ എടുക്കണമെങ്കില്‍ ഇരട്ടിച്ചെലവ്‌

യു.എ.ഇ : ഇനി യു.എ.ഇയില്‍ ലോണ്‍ എടുക്കണമെങ്കില്‍ ഇരട്ടിച്ചെലവ്‌. 2018 ൽ പലിശനിരക്ക് 25 ആക്കി ഉയർത്തുമെന്ന് സെൻട്രൽ ബാങ്ക് യു.എ.ഇ. പ്രഖ്യാപിച്ചു. 2018 ൽ ഉയർന്ന വായ്പകൾക്കുള്ള ചെലവാണ് വർധിപ്പിക്കുക.

അമേരിക്കൻ ഫെഡറൽ റിസർവ് 2018 ആയപ്പോള്‍ അവരുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് യു.എ.ഇയും നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ സമ്പദ്ഘടന ശക്തിപ്രാവിപ്പാന്‍ വേണ്ടിയാണ് യു.എസ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്.

Also Read : എസ്.ബി.ഐയില്‍ നിന്നും ബിസിനസ് ലോണ്‍ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

2018 മാർച്ച് 22 മുതൽ അതായത് ഇന്നുമുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. യുഎസിലെ ഡിപ്പോസിറ്റുകളുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഡോളറിനുണ്ടാകുന്ന മാറ്റങ്ങളെ താരതമ്യം ചെയ്തായിരിക്കും യു.എ.ഇയിലെ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്.

തന്നെയുമല്ല ഫെഡറൽ റിസർവ് ബോർഡിന്റെ ഫെഡറൽ ഫണ്ട് നിരക്ക് 25 ബേസിസ് പോയിൻറ് ഉയർത്തുമെന്ന് സെന്‍ട്രല്‍ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ യു എസ് സെൻട്രൽ ബാങ്കിൽ നിക്ഷേപം നികത്താൻ റിപോ നിരക്ക് 25 ശതമാനം മുതൽ രണ്ട് ശതമാനം വരെ വർദ്ധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button