അബുദാബി: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇയാളെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചു. ആറ് മക്കളുള്ള ഇയാൾ രണ്ടാം വിവാഹം കഴിച്ചുവെന്ന് അറിഞ്ഞതോടെയുമായിരുന്നു ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതനായ പ്രതി ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റു പല കേസിലും ഇയാൾ പ്രതിയാണ്.
also read:വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
2016 ഫെബ്രുവരിയില്‍ ജയില്‍ മോചിതനായ ശേഷം വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. യുവതിയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇത് കണ്ടെത്താന്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന്, മൂന്നു മക്കളുടെ മുന്നില്‍ വച്ച് യുവതിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മക്കൾക്കും പരുക്കേറ്റിട്ടുണ്ട്.
Post Your Comments