പൂനെ•നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു ചായ വില്പനക്കാരന് എത്ര രൂപ ലാഭമുണ്ടാക്കാന്‍ കഴിയും? ഏകദേശം ഒരു 25,000 രൂപ ! പക്ഷേ, മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ഒരു ചായവില്‍പനക്കാരന്‍ പ്രതിമാസം 12 ലക്ഷം രൂപ സമ്പാദിച്ചുകൊണ്ട് തന്റെ എതിരാളികള്‍ക്ക് ഒരു മാതൃക തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
യെവ്‌ലെ ടീ ഹൗസ് നഗരത്തിലെ പ്രശസ്ത ടീ സ്റ്റാളുകളില്‍ ഒന്നായിരിക്കുകയാണ്.
ടീ സ്റ്റാളിനെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി ഉടനെ അവതരിപ്പിക്കാന്‍ പോവുകയാണെന്ന് യെവ്‌ലെ ടീ ഹൗസ് സഹസ്ഥാപകന്‍ നവ്‌നാഥ് യെവ്‌ലെ പറയുന്നു. “പകോഡ കച്ചവടം പോലെയല്ല, ഈ ചായകച്ചവടം ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ ബിസിനസ് അതിവേഗം വളരുകയാണ്. ഞാനും സന്തോഷവാനാണ്”-നവ്‌നാഥ് പറഞ്ഞു.
2011 ലാണ് ചായക്കട എന്ന ആശയം നവ്‌നാഥിന്റെ മനസ്സില്‍ കടന്നുവരുന്നത്. ഇന്ന് നഗരത്തില്‍ മൂന്നിടങ്ങളില്‍ യെവ്‌ലെ ടീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ കേന്ദ്രത്തിലും 12 ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
Post Your Comments