കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ മുന്നോടിയായി വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളുമായി കുവൈറ്റ്. ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിബന്ധനകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിബന്ധനകള്‍ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 50 ശതമാനം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും.
ഇതിനായി ഒരു തൊഴിലാളിക്ക് 250 ദിനാര്‍ വീതം കെട്ടിവയ്ക്കേണ്ടിവരും. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങള്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ആഭ്യന്തര തൊഴില്‍വിപണിയില്‍ 25 ശതമാനത്തില്‍ കൂടുതലുള്ളവരെ കണ്ടെത്തണമെന്ന് നിബന്ധനയില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments