Latest NewsNewsIndia

രാഷ്ട്രീയത്തിൽ തുടരുമോയെന്ന് സൂചന നൽകി മണിക് സർക്കാർ

അഗർത്തല: പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. തന്റെ പ്രവര്‍ത്തനം ത്രിപുരയില്‍ മാത്രം കേന്ദ്രീകരിക്കില്ലെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി. ത്രിപുരയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രീയത്തില്‍ തുടരും എന്ന സൂചന മണിക് സര്‍ക്കാര്‍ നല്‍കിയത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സജ്ജീവമാകുമെന്ന് മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിലേക്ക് മണിക് സര്‍ക്കാര്‍ എത്തുമെന്ന സൂചനകള്‍ക്കിടയിലാണ് ത്രിപുരയ്ക്ക് പുറത്തേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് മണിക് വ്യക്തമാക്കിയിരിക്കുന്നത്.പണവും കായികബലവും ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയതെന്ന് മണിക് സര്‍ക്കാര്‍ ആരോപിച്ചു.

അതേസമയം, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഈ ആഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപിയുടെ മറ്റ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button