KeralaLatest NewsNews

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ യുഡിഎഫും എല്‍ഡിഎഫും എട്ടു വീതവും സ്വതന്ത്രര്‍ രണ്ടും ബിജെപി ഒന്നും സീറ്റ് സ്വന്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, മലപ്പുറത്തെ കോട്ടേക്കാട് എന്നിവയാണ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കൊല്ലത്തെ അണ്ടൂര്‍, പത്തനംതിട്ടയിലെ മണ്ണീറ എന്നീ യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചെടുത്തു. തിരുവനന്തപുരത്തെ നൂലിയോട് എല്‍ഡിഎഫില്‍നിന്നു ബിജെപി പിടിച്ചെടുത്തു. വിളപ്പില്‍ശാല പഞ്ചായത്തിലെ സീറ്റാണ് ഇത്.

യുഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍.

പത്തനംതിട്ട: ചെറുകോല്‍ മഞ്ഞപ്രമല, ആനി വര്‍ഗീസ്, 16. കോട്ടയം: മുത്തോലി തെക്കുംമുറി നോര്‍ത്ത്, ജിസ്മോള്‍ തോമസ്, 117. എറണാകുളം: രാമമംഗലം നെട്ടൂപാടം, എന്‍.ആര്‍.ശ്രീനിവാസന്‍, 147. വടവുകോട്: പുത്തന്‍കുരിശ് കരിമുകള്‍ നോര്‍ത്ത്, കെ.എ.അബ്ദുല്‍ ബഷീര്‍, 173. മലപ്പുറം: വെട്ടം കോട്ടേക്കാട്, സി.മോഹന്‍ദാസ് 61. കണ്ണൂര്‍: പേരാവൂര്‍ പൂക്കോട്ട്, എം.സിറാജ്, 382. കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്, സറീനാ റഫീക്ക്, 97. വയനാട്: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്, പി.സി.മമ്മൂട്ടി 884.

എല്‍ഡിഎഫ് വിജയിച്ചവ

കൊല്ലം: ഉമ്മന്നൂര്‍ അണ്ടൂര്‍, ബി.വി.രമാമണി അമ്മ, 118. നെടുമ്പന പുലിയില, ആര്‍.റിനുമോന്‍, 188. പത്തനംതിട്ട: തണ്ണിത്തോട് മണ്ണീറ, ടിജോ തോമസ്, 45. ആലപ്പുഴ: എഴുപുന്ന കുമാരപുരം, ആര്‍.ജീവന്‍ 34. തകഴി: കളത്തില്‍പാലം, കെ.സുഷമ, 162. തൃശൂര്‍: ചാഴൂര്‍ പഴുവില്‍നോര്‍ത്ത്, ദീപ വസന്തന്‍, 288, വയനാട്: തിരുനെല്ലി അപ്പപ്പാറ, ബിന്ദു സുരേഷ് ബാബു, 190. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് അമ്പലത്തുകര വാര്‍ഡ്, ഓമന, 3690.

സ്വതന്ത്രര്‍

പാലക്കാട്: കുലുക്കല്ലൂര്‍ മപ്പാട്ടുകര വെസ്റ്റ്, രാജന്‍ പൂതനായില്‍, 210. മലപ്പുറം: തവന്നൂര്‍ കൂരട, അബ്ദുല്‍ നാസര്‍ കൂരട, 467. ബിജെപി: തിരുവനന്തപുരം: വിളപ്പില്‍ നൂലിയോട്, ആര്‍.എസ്.അജിത കുമാരി, 110.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button