ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കറുത്ത മോഡല്‍. സുധുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഓരോ ചിത്രങ്ങളും വളരെ വ്യത്യസ്തവും ഫാഷൻ അപ്ടുഡേറ്റുമാണ്. ഓരോ ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസിലാകും അത്രത്തോളം ഫാഷന്‍ ഭ്രമം തലയ്ക്ക് പിടിച്ചിട്ടുണ്ടെന്ന്. പക്ഷെ മറ്റൊരു രസകരമായ സംഭവം എന്തെന്നാൽ ഈ പെണ്‍കുട്ടിയെ നമുക്കൊരിക്കലും റാംപില്‍ കാണാനാകില്ല.
read also: ഇന്‍സ്റ്റഗ്രാമില്‍ സ്ക്രീന്‍ഷോട്ട് എടുക്കുന്നവർക്ക് മുന്നറിയിപ്പ്
കാരണം ഇങ്ങനെ ഒരു കറുത്ത മോഡൽ ജീവിച്ചിരിപ്പില്ല. ഈ ചിത്രങ്ങൾ കമ്പ്യൂട്ടറില്‍ വരച്ചെടുക്കുന്ന ചിത്രങ്ങള്‍ മാത്രമാണ്. സുധു ഗ്രാം 28കാരനായ ബ്രിട്ടീഷ് ഫാഷന്‍ ഫോട്ടോഗ്രാഫറായ കാമറൂണ്‍ ജെയിംസിന്റെ സൃഷ്ടിയാണ്. ഇദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഫാഷന്‍ ലോകത്താണ് വര്‍ക്ക് ചെയ്യുന്നത്.
സുധു ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ മോഡലാണ്. സുധു യഥാര്‍ത്ഥ മനുഷ്യനെല്ലെന്ന് സുധുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന പലര്‍ക്കുമറിയില്ല. എന്തായലും സുധുവിനെ കണ്ടാല്‍ ആരും പറയില്ല യഥാര്‍ത്ഥ മോഡലല്ലെന്ന് അത്രക്ക് ഒര്ജിനാലിറ്റിയാണ് ഓരോ ചിത്രങ്ങള്‍ക്കും.
Post Your Comments