കോട്ടയം /പരുത്തംപാറ•കോട്ടയം പനച്ചിക്കാട് വെള്ളുത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭകുട ഘോഷയാത്രയിൽ കടന്ന് കയറി ഘോഷയാത്ര അലങ്കോലപ്പെടുത്തുകയും നിലചെണ്ടുകൾ നശിപ്പിക്കുകയും പതിമൂന്നു കരകളുടെ ദേശാധിപതിയായ് ഭക്തജനങ്ങൾ ആരാധിച്ചു പോരുന്ന വെള്ളുത്തുരുത്തി കാവിലമ്മയ്ക്കെതിരെ അശ്ലീല ഫേസ്ബുക്ക് വാർത്തകളും വെല്ലുവിളിയും പ്രചരിപ്പിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഹൈന്ദവ വിരുദ്ധ പ്രചാരണത്തിനെതിരെ പതിമൂന്നു കരകളിലെ വെള്ളുത്തുരുത്തി ശ്രീഭഗവതി ഭക്തരുടെ കൂട്ടായ്മയായ ശ്രീഭദ്രസേവാസമിതി പ്രതിക്ഷേധം രേഖപ്പെടുത്തി.
ആറാട്ട്ഘോഷയാത്ര അലങ്കോലപെടുത്താൻ നടക്കുന്ന പ്രചാരണത്തിനെതിരെ വരും ദിവസങ്ങളിൽ ദേവിഭക്ത കൂട്ടായ്മ സംഘടിപ്പിക്കും.പനച്ചിക്കാട് പ്രദേശത്തു തുടർച്ചയായി ഹൈന്ദവ ആചാര ഘോഷയാത്രകൾക്ക് നേരെ നടക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രദേശത്തെ ദേവസ്വങ്ങളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുവാനും സേവാസമിതി യോഗം തീരുമാനിച്ചു.
Post Your Comments