കൊച്ചി: ചെന്നൈയിന്‍ എഫ്‌സിക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വന്‍ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ലഭിച്ച പെനാല്‍റ്റിയും വലയ്ക്കുള്ളിലാക്കാന്‍ ബ്ലാസ്റ്റേളഴ്‌സിനായില്ല.
എന്നാല്‍ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചുവെന്നും അതൊന്നും ഗോളാക്കാന്‍ സാധിക്കാതിരുന്നതാണ് നിര്‍ണായകമാതെന്നും ബ്ലാസ്റ്റേഴ്സ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണ്‍ പറഞ്ഞു.
also read: കടലാസു പുലികള്‍: കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ഫുട്ബോൾ താരം
മത്സരം കടുപ്പമേറിയതായിരുന്നു. നിരവധി അവസരങ്ങള്‍ നമുക്ക് ലഭിച്ചു. അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനോ ഗോളാക്കാനോ ടീമിനായില്ല. മികച്ച രീതിയില്‍ കളിച്ചെങ്കിലും സ്‌കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല. മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ സ്‌കോര്‍ ചെയ്യണം. താരം പറഞ്ഞു.
ഫുട്ബോളില്‍ ജയവും തോല്‍വിയുമെല്ലാം സാധാരണയാണ്. ചിലസയത്ത് ടീമിന് ദൗര്‍ഭാഗ്യങ്ങളുണ്ടാകും. പെനാല്‍റ്റി തടുത്ത ചെന്നൈയിന്‍ ഗോള്‍കീപ്പറുടെ പ്രകടനം ഗംഭീരമായിരുന്നു. ജയിക്കാന്‍ വേണ്ടിയാണ് മത്സരത്തിന് ഇറങ്ങിയത്. ബാള്‍ഡ്വിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments