റിയാദ്: അടുത്തിടെ വിവാദങ്ങൾ സൃഷ്ടിച്ച ‘മാണിക്ക
മലരായ പൂവീ’ എന്ന മാപ്പിളപ്പാട്ടിന്റെ രചയിതാവ് പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയ്ക്ക് പുരസ്ക്കാരം.റിയാദിലെ സഫാമക്കാ മെഡിക്കൽ ഗ്രൂപ്പാണ് 5000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകിയത്.
40 വർഷം മുമ്പ് എഴുതിയ ഈ പാട്ട് ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ പുതിയ തരംഗം സൃഷ്ടിക്കുകയുണ്ടായി. സ്വന്തം വരികൾ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടും അതിന്റെ പങ്കുപറ്റാതെ റിയാദിലെ മലസിലെ ബഖാലയിൽ ആഷിഖ് സ്റ്റോറിലെ സെയിൽസ് ജോലിയുമായി ഉപജീവനം നടത്തുകയാണ് ജബ്ബാർ.
പതിനാറാം വയസ്സിൽ മാപ്പിളപ്പാട്ടുകൾ എഴുതിത്തുടങ്ങിയ ജബ്ബാർ ഇതുവരെ 500 ലേറെ പാട്ടുകൾ എഴുതിയിട്ടുണ്ട്.തൃശൂർ കൊടുങ്ങല്ലൂർ കരുപ്പടന്ന സ്വദേശിയാണ് ജബ്ബാർ.
Post Your Comments