ന്യൂഡല്‍ഹി: സുനജ്വാന് സൈനിക ക്യാംപ് ആക്രമണത്തിലൂടെ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുപോയെന്ന് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. സംഘടനയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലൂടെയാണ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെബ്രുവരി 14 നു പുറത്തിറങ്ങിയ ‘അല്‍ ഖ്വാലം’ എന്ന പ്രസീദ്ധീകരണത്തില് മസൂദ് എഴുതുന്ന കോളത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. ആക്രമണത്തില്‍ മൂന്നു പേരും മരിച്ചു കഴിഞ്ഞു. ഇന്ത്യ ആരെ പേടിച്ചാണ് സൈനിക ക്യാംപിലേയ്ക്ക് ടാങ്കുകള്‍ എത്തിച്ചത്. എന്തിനാണ് ഇന്ത്യ സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകര്‍ത്തത് എന്നും സുന്‍ജ്വാനിലെ തിരിച്ചടി വിധിയാണെന്ന് തിരിച്ചറിയണമെന്നും മസൂദ് പറഞ്ഞു.
ജമ്മുവില്‍ സുന്ജ്വാന് കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു ജവാന്മാരുള്പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രത്യകക്രമണത്തില് നാലു ജയ്ഷെ ഭീകരരെ വധിച്ചു.
Post Your Comments