Latest NewsNewsIndia

മുഖ്യമന്ത്രിക്ക് ‘ചീയേഴ്സ്’ പറഞ്ഞ് ബിയര്‍ കുടിക്കുന്ന ചിത്രം ഷെയർ ചെയ്ത് പെണ്‍കുട്ടികള്‍

പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടികള്‍ രംഗത്ത്. ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പോസ്റ്റ് ചെയ്താണ് പെൺകുട്ടികൾ പ്രതിഷേധിക്കുന്നത്. ‘ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍’ എന്ന ഹാഷ്ടാഗിനൊപ്പമാണ് മദ്ധ്യവയസ്കരായ സ്ത്രീകളുൾപ്പെടെയുള്ളവർ ഇത്തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

Read Also: ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല: പൃഥ്വിരാജ്

പനാജിയില്‍ സംസ്ഥാന നിയമസഭ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങിയത് തന്നില്‍ ആശങ്കയും ഭയവും ഉണ്ടാക്കുന്നുവെന്ന് മനോഹർ പരീക്കർ വ്യക്തമാക്കിയത്. പെണ്‍കുട്ടികളില്‍ ബിയറിന്റെ ഉപയോഗം ഏറി വരികയാണ്. ഇതെല്ലാം സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button