ജയ്പ്പൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കൗമാരക്കാരൻ 14കാരിയെ മണ്ണണ്ണയൊഴിച്ച് കത്തിച്ചു. ഏറെ നാളായി ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. സംഭവം പരുതിവിട്ടപ്പോൾ പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിന്റെ വീട്ടിൽ കാര്യം അറിയിക്കുകയും, മേലിൽ ഇത്തരം പ്രശ്നം ഉണ്ടാകരുതെന്നും താക്കീത് നൽകി.
എന്നാൽ സംഭവമറിഞ്ഞതോടെ വെള്ളിയാഴ്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് കടന്നുകയറുകയായിരുന്നു. പെൺകുട്ടിയോട് ഏറെനേരം ഇയാൾ വഴക്കിടുകയും പിന്നീട പെൺകുട്ടിയുടെ ശരീരത്തേക്ക് മണ്ണണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഉടനടി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.
Post Your Comments