ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഇൻഷുറൻസ് തുക പൂർണമായും സർക്കാർ അടയ്ക്കുമെന്ന് അരുൺ ജെയ്റ്റ്ലി. അൻപത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. റീ ഇമ്പേഴ്സ്മെൻറ് സംവിധാനത്തിലൂടെയാകില്ല പദ്ധതി. റീ ഇമ്പേഴ്സ്മെൻറ് പദ്ധതിയിൽ ധാരാളം പരാതികൾ നില നിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്നും ജയ്റ്റ്ലി ഓപ്പൺ മാഗസിൻ എന്ന പരിപാടിയിൽ വ്യക്തമാക്കി.
ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വഹിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായും ഇൻഷുറൻസ് പദ്ധതിയാണ്. സർക്കാർ ആശുപത്രികൾക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. നീതി ആയോഗും കേന്ദ്ര ആരോഗ്യമന്ത്രാലയവും സംയുക്തമായാകും പദ്ധതി നടപ്പിലാക്കുക.
പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആയുഷ്മാൻ പദ്ധതി പ്രാവർത്തികമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments