Latest NewsNewsTechnology

ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി ഇല്ലാതാക്കാം; പുതിയ സംവിധാനവുമായി ഗൂഗിൾ

വെബ്സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കാൻ സംവിധാനവുമായി ക്രോം ഇന്റര്‍നെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ്. നേരത്തെ അവതരിപ്പിച്ച താൽക്കാലിക മ്യൂട്ട് ടാബിന് പിന്നാലെയാണിത്. ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കാന്‍ ഉപയോക്താക്കള്‍ സെര്‍ച്ച്‌ ബോക്സിലെ വെബ്സൈറ്റ് യുആര്‍എലിന് തൊട്ടു മുമ്പില്‍ കാണുന്ന ‘View Site Information’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യണം.വീഡിയോകള്‍ സ്ഥിരമായി നിശബ്ദമാക്കാനുള്ള സംവിധാനം അവിടെയാണ് ഒരുക്കിയിരിക്കുന്നത്.

Read Also: 2018ലെ റിപ്പബ്ലിക്ക് ദിന ഗൂഗിൾ ഡൂഡിൾ രൂപകൽപ്പന ചെയ്‍തത് ഒരു മലയാളി

കൂടാതെ ക്രോം 64 ബ്രൗസറില്‍ ഹൈ ഡൈനാമിക് റേഞ്ച് ഇമേജിങ് സപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാള്‍ ക്രിയേറ്റേഴ്സ് അപ്ഡേറ്റ്, എച്ച്‌ഡിആര്‍ സൗകര്യമുള്ള മോണിറ്റര്‍, ഗ്രാഫിക്സ് കാര്‍ഡ് എന്നിവ ഉള്ള കംപ്യൂട്ടറുകള്‍ ഇതിന് ആവശ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button